അമ്പരപ്പിപ്പിക്കാൻ ‘ആണും പെണ്ണും’- ട്രെയ്‌ലർ

March 21, 2021

ആഷിഖ് അബു, വേണു, ജെയ് കെ എന്നിവർ സംവിധാനം ചെയ്യുന്ന ആണും പെണ്ണും എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ചിത്രം മാർച്ച് 26നാണ് തിയേറ്ററിൽ എത്തുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ആണും പെണ്ണും.

പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, സംയുക്താ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രത്തിൽ പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്.

Read More: ‘പുഷ്പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ- ആവേശത്തോടെ മലയാളികൾ’

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നു. സി.കെ പദ്മകുമാര്‍, എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മാണം.

Story highlights- aanum pennum trailer