ആലിയ ഭട്ടിനും രൺബീറിനുമൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നാഗാർജുന- ‘ബ്രഹ്മാസ്ത്ര’ ഒരുങ്ങുന്നു
മൾട്ടി-സ്റ്റാറർ ചിത്രമായ ബ്രഹ്മസ്ത്രയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി അക്കിനേനി നാഗാർജുന. ചിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം പ്രകടിപ്പിച്ച് നാഗാർജുന പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
അദ്ദേഹം എഴുതി, ‘ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ഞാൻ പൂർത്തിയാക്കി. ഇങ്ങനെയൊരു അതിശയകരമായ അനുഭവം നമ്മുടെ സ്റ്റെല്ലാർ പെർഫോമർമാരായ രൺബീർ, ആലിയ എന്നിവരോടൊപ്പമാണ്’. രൺബീറിനും അലിയായ്ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
അമിതാഭ് ബച്ചൻ, മൗനി റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു എന്ന പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് അക്കിനേനി നാഗാർജുന എത്തുന്നത്.
Read More: ചികിത്സയ്ക്കായി മൃഗാശുപത്രിയിലേക്ക് തനിയെ വന്ന് തെരുവുനായ; കണ്ടെത്തിയത് ഗുരുതരമായ രോഗവും
300 കോടി രൂപയുടെ വൻ ബജറ്റിൽ ധർമ്മ പ്രൊഡക്ഷനുമായി സഹകരിച്ച് ഫോക്സ് സ്റ്റാർ സ്റ്റുഡിയോയാണ് ബ്രഹ്മസ്ട്ര നിർമ്മിക്കുന്നത്.മുൻപ് ഓഗസ്റ്റ് 15 ന് 5 ഇന്ത്യൻ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, ഷൂട്ടിംഗ് പൂർത്തിയായതിനുശേഷം മാത്രമേ റിലീസ് തീയതി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് നിർമ്മാതാക്കൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Story highlights- Akkineni Nagarjuna wraps up his shooting for multi-starrer ”Brahmastra”