അന്യഗ്രഹജീവിയായി ‘ഗഗനചാരി’യിൽ അനാർക്കലി മരക്കാർ; സയൻസ് ഫിക്ഷൻ ചിത്രം ഒരുങ്ങുന്നു
സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി. അജു വര്‍ഗ്ഗീസ്, ഗോകുല്‍ സുരേഷ്, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരക്കാർ.
അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ ചന്ദു, ശിവ സായ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. സംഗീതം പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് കൂടുതലും എറണാകുളത്ത് വീടിനുള്ളിലായാണ് സിനിമ ചിത്രീകരിച്ചത്. സിനിമയുടെ അവസാന ഷെഡ്യൂൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പൂർത്തിയാക്കാൻ ഒരുങ്ങുന്നു.
Read More: ‘കള’യിലെ ടൈറ്റില്‍ ഗാനം; ശ്രദ്ധ നേടി വന്യം
അതേസമയം, അരുൺ ചന്തു സംവിധാനം ചെയ്ത അജു വർഗീസ്-ലെന കൂട്ടുകെട്ടിലെത്തിയ ചിത്രം ‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12 ന് തിയേറ്ററുകളിലേക്ക് എത്തി. സാജൻ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ ബെറ്റ്സിയുടെയും ബോബന്റെയും കഥയാണ് സിനിമ പറയുന്നത്. ലെനയും അജുവും ബെറ്റ്സി, ബോബൻ എന്നിവരായി വേഷമിടുന്നു.
Story highlights- Anarkali Marikar plays an alien in Arun Chandu’s Gaganachari