‘വാത്തി കമിംഗ്..’ ചുവടുകളുമായി അന്നയുടെ പവർഫുൾ പ്രകടനം; വീഡിയോ

March 24, 2021

മലയാളികളുടെ സ്വീകരണമുറികളെ ആഘോഷമാക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ- സീരിയൽ താരങ്ങളെ അണിനിരത്തി ഗെയിം ഷോകളും കളി-ചിരി തമാശകളുമൊക്കെയായി എത്തുന്ന സ്റ്റാർ മാജിക് ജനപ്രിയതയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ടെൻഷനൊക്കെ ഒഴിവാക്കി വളരെ രസകരമായി കാണാൻ സാധിക്കും എന്നതാണ് സ്റ്റാർ മാജിക്കിനെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്.

ഓരോ എപ്പിസോഡിലും വേദിയിലെ സ്ഥിരം താരങ്ങൾക്കൊപ്പം അതിഥികളായി ഒട്ടേറെപ്പേർ എത്താറുണ്ട്. സ്റ്റാർ മാജിക് പുതിയ എപ്പിസോഡിൽ ടിനി ടോം അതിഥിയായി എത്തുമ്പോൾ ഗെയിമുകളിൽ ഭാഗമാകാനായി മറ്റൊരു ജനപ്രിയ നർത്തകി കൂടി എത്തിയിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അന്നയാണ് നൃത്തവും പാട്ടുമായി വേദിയിലേക്ക് എത്തിയിരിക്കുന്നത്.

Read More: തലൈവിയിൽ കങ്കണയെ നൃത്തം പരിശീലിപ്പിച്ച് ബ്രിന്ദ മാസ്റ്റർ- ശ്രദ്ധനേടി ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളിൽ നൃത്ത വീഡിയോകൾ പങ്കുവെക്കാറുള്ള അന്ന ‘വാത്തി കമിംഗ്..’ എന്ന മാസ്റ്ററിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് താരവേദിയിലേക്ക് എത്തിയത്. അന്നയുടെ മനോഹരമായ എൻട്രിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. നിരവധിപ്പേർ അന്നയുടെ നൃത്ത വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

Story highlights- anna dancing video