‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

Anu Singing in Flowers Star Magic

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രസകരമായ ആസ്വാദനം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകര്‍ക്ക് നര്‍മമുഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കുന്നു.

സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ് സ്റ്റാര്‍മാജിക്കില്‍ അനു പാടിയ ഒരു പാട്ട്. മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ… എന്ന ഗാനമാണ് അനു രസകരമായി പാടിയത്. സ്റ്റാര്‍മാജിക്കില്‍ അതിഥിയായെത്തിയ അനന്യയും മറ്റ് താരക്കൂട്ടങ്ങളുമടക്കം നിറഞ്ഞു ചിരിച്ചു അനുവിന്റെ പാട്ട് കേട്ട്. ഒപ്പം പാട്ടിന് രസികന്‍ കമന്റുകളുമായി ബിനു അടിമാലിയും എത്തി.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

അതേസമയം മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന പാട്ടാണ് മെഹറുബാ മെഹറുബാ. പെരുമഴക്കാലം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജ്യോത്സനയും അഫ്‌സലും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Anu Singing in Flowers Star Magic