‘അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ…’; മനോഹരം വര്‍ത്തമാനത്തിലെ ഈ ഗാനം

ആര്‍ദ്രമായ ഒരു മഴ പോലെ ആസ്വാദക മനസ്സിലേയ്ക്ക് പെയ്തിറങ്ങുകയാണ് സുന്ദരമായ ഒരു ഗാനം. അനുരാഗം നിലയ്ക്കാത്ത നദിയല്ലയോ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്. വര്‍ത്തമാനം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രം ഈ മാസം 12 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. മഞ്ജരിയാണ് ആലാപനം. പി ടി രമേഷ്നാരായണ്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. അതേസമയം വര്‍ത്തമാനം ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് പാര്‍വതി പറഞ്ഞു. ‘ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം.’ എന്നാണ് ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത്.
പാര്‍വതിയ്ക്ക് ഒപ്പം റോഷന് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആര്യാടന് ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സ്റ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
Story highlights: Anuragam Video Song from Varthamanam movie