അസുരന് ശേഷം വിജയ് ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വെട്രിമാരൻ
തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. നിരവധി തവണ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ വെട്രിമാരന്റെ അവസാന ചിത്രം ധനുഷ് നായകനായ അസുരൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇപ്പോഴിതാ, പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വെട്രിമാരൻ. വിജയ്‌യെ നായകനാക്കി വെട്രിമാരൻ സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി വേഷമിടുന്നത്. അതിനു ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും. അതേസമയം, സൂരിയെ നായകനാക്കി ചിത്രം ഒരുക്കുന്ന തിരക്കിലാണ് വെട്രിമാരൻ. അതോടൊപ്പം തന്നെ സൂര്യ നായകനാകുന്ന വാടി വാസൽ എന്ന ചിത്രവും വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങും.
അതേസമയം, വിജയ് നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തിയത് മാസ്റ്ററാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ മാസ്റ്ററാണ് ലോക്ക് ഡൗണിന് ശേഷം തിയേറ്റർ പ്രവർത്തന സജ്ജമായപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത്.
Read More: ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും ഏറെയാണ് ബീറ്റ്‌റൂട്ടില്‍
ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയത്. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രം തമിഴ്‌നാട്ടിൽ എത്തിയപ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു.
Story highlights- ‘Asuran’ director Vetri Maaran confirms his union with Thalapathy Vijay