ഇനി ഐപിഎല്‍ ആവേശം: ആദ്യ മത്സരം ഏപ്രില്‍ 9ന്- മത്സരക്രമം ഇങ്ങനെ
കായികലോകത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അലയടിയ്ക്കാനൊരുങ്ങുന്നു. ഐപിഎല്‍ 14-ാം സീസണ്‍-ന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വെച്ചുതന്നെയാണ് മത്സരങ്ങള്‍. ഏപ്രില്‍ ഒന്‍പതിനാണ് ഉദ്ഘാടന മത്സരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിയ്ക്കും ഇത്തവണത്തേയും മത്സരങ്ങള്‍.
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടനമത്സരം. ചെന്നൈ ആണ് ആദ്യ മത്സരത്തിന്റെ വേദി. അതേസമയം ഈ വര്‍ഷത്തെ ഐപിഎല്‍ ആറ് വേദികളിലായാണ് നടക്കുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് മത്സരങ്ങള്‍ വീതവും അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ട് മത്സരങ്ങള്‍ വീതവും നടക്കും.
മെയ് 30-നാണ് ഫൈനല്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്‌റ്റേഡിയത്തില്‍ വെച്ചായിരിയ്ക്കും ഫൈനല്‍. അതേസമയം ടൂര്‍ണമെന്റിന്റെ ആദ്യ ഘടത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതും ബിസിസിഐയുടെ പരിഗണനയിലുണ്ട്.
മത്സരക്രമത്തിന്റെ വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Story highlights: BCCI ANNOUNCES SCHEDULE FOR VIVO IPL 2021