പോപ്കോൺ വിതറിയ കടൽത്തീരം; അത്ഭുത കാഴ്ചകൾ ആസ്വദിച്ച് സഞ്ചാരികൾ
പ്രകൃതി ഒരുക്കുന്ന രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകൾ ആസ്വദിക്കാനായി മനോഹരമായ ഇടങ്ങൾ തേടി യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. അത്തരത്തിൽ വ്യത്യസ്ത ഇടങ്ങൾ തടി യാത്ര ചെയ്യുന്നവരുടെ ഇഷ്ടഇടങ്ങളിൽ ഒന്നാണ് പോപ്കോൺ ബേ. സാധാരണ ബീച്ചുകളെ അപേക്ഷിച്ച് അല്പം വ്യത്യസ്തവും കൗതുകം ഒളിപ്പിച്ചതുമാണ് പോപ്കോൺ ബേ. സാധാരണ കടൽത്തീരത്ത് കാണുന്ന മണൽത്തരികളിൽ നിന്നും വ്യത്യസ്തമായി ആദ്യകാഴ്ചയിൽ പോപ്കോൺ പോലെ തോന്നിക്കുന്ന കല്ലുകളാണ് ഈ തീരത്തെ പ്രത്യേകത.
പോപ്കോൺ വാരിവിതറിയതുപോലെ തോന്നുന്ന ഈ ബീച്ചിന് പോപ്കോൺ ബേ എന്ന് പേര് വന്നതും ഇവിടെ കാണപ്പെടുന്ന ഈ വ്യത്യസ്തമായ കല്ലുകൾ കൊണ്ടാണ്. വിചിത്രമായ ഈ കല്ലുകൾ യഥാർത്ഥത്തിൽ വെളുത്ത പവിഴമാണ്. അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള പാറക്കഷ്ണങ്ങളും കടൽത്തീരത്തെ മണൽത്തരികളും ചേർന്ന് രൂപംകൊണ്ടതാണ് ഈ പോപ്കോൺ കല്ലുകൾ എന്നാണ് കരുതപ്പെടുന്നത്.
Read also:തരിശുഭൂമിയെ മനോഹരമായ പിങ്ക് പറുദീസയാക്കിമാറ്റി യുവാവ്; പിന്നിൽ മനോഹരമായൊരു പ്രണയകഥയും
പവിഴ മണലിന്റെ ബീച്ച് എന്നറിയപ്പെടുന്ന ഈ ബീച്ച് സ്പെയിനിലെ കാനറി ദ്വീപിലെ ഒരു പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്. കാഴ്ചയിൽ കൗതുകം ഒളിപ്പിച്ച ഈ ബീച്ച് തേടി നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. എന്തായാലും കൗതുകം നിറഞ്ഞ ഈ ബീച്ചിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും ഏറെ ഹിറ്റാണ്.
Story highlights: Beach where sand looks like popcorn