തലൈവിയിൽ കങ്കണയെ നൃത്തം പരിശീലിപ്പിച്ച് ബ്രിന്ദ മാസ്റ്റർ- ശ്രദ്ധനേടി ചിത്രങ്ങൾ

March 24, 2021

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമയായ തലൈവി റിലീസിന് തയ്യാറെടുക്കുകയാണ്. നായികയായി എത്തുന്ന കങ്കണയുടെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടിയും രാഷ്ട്രിയക്കാരിയുമായി കങ്കണ എത്തുമ്പോൾ എം ജി ആറിന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ നൃത്ത പരിശീലന ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.

ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററാണ് കങ്കണയെ നൃത്തം പരിശീലിപ്പിച്ചത്. ജയലളിത അഭിനയിച്ച സിനിമകളിലെ ഗാനരംഗങ്ങളിൽ നിന്നുമുള്ള ചുവടുകളും ഭാവങ്ങളുമാണ് ബ്രിന്ദ മാസ്റ്റർ കങ്കണയ്ക്ക് പകർന്നു നൽകിയത്. പഴയകാല നായികയുടെ വേഷത്തിൽ കങ്കണ തിളങ്ങുന്ന ചിത്രങ്ങളാണ് ബ്രിന്ദ മാസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

Read More: പ്രണയാര്‍ദ്രമായി സാല്‍മണ്‍ ത്രിഡിയിലെ മനോഹരഗാനം

തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- Brinda master about thalaivi