‘ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്’- ഭയപ്പെടുത്തിയ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ
മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചതുർമുഖം. ഹൊറർ ത്രില്ലറായ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ പ്രസ് മീറ്റിൽ മഞ്ജു വാര്യർ പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധേയമാകുകയാണ്. ചതുർമുഖം ലൊക്കേഷനിൽ അവിശ്വസനീയമായ ഒട്ടേറെ കാര്യങ്ങൾ നടന്നുവെന്നാണ് മഞ്ജു വാര്യർ പങ്കുവെച്ചത്.
‘ചതുർമുഖത്തിന്റെ ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായതുകൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതെന്ന്. അതോടെ ലൊക്കേഷനിൽ എല്ലാവരിലും ഭയം വർധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന്.ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്’- മഞ്ജു വാര്യരുടെ വാക്കുകൾ.
‘ഇപ്പോൾ ഇവിടെ തന്നെ പല കാര്യങ്ങളും അവിടെയും ഇവിടെയുമായി നടന്നു. ഒരു പെയിന്റിങ്ങിന്റെ ഷോട്ട് എടുക്കുന്നുണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിങ് നിലത്തേയ്ക്ക് പതിച്ചു. ഷൂട്ടിനിടെ എന്റെ മാത്രമല്ല, എല്ലാവരുടെയും ഫോണുകൾക്കും ഇതുപോലെ സംഭവിച്ചിരുന്നു. പിന്നെ, ഇപ്പോൾ ഇവിടെയും ചില അനിഷ്ടങ്ങൾ നടന്നു’ – മഞ്ജു വാര്യർ പറയുന്നു.
Read More: കടുത്ത മമ്മൂട്ടി ആരാധകനായി തമിഴ് ചിത്രത്തിൽ സൂരി; മമ്മൂക്ക ദിനേശനാകാൻ മലയാളം പഠിച്ച് താരം
ഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു.
Story highlights- chathurmukham manju warrier press meet