‘അണ്ണാമലൈ’യിലെ രജനികാന്തായി ഡേവിഡ് വാർണർ- ശ്രദ്ധനേടി രസകരമായ വീഡിയോ

ഇന്ത്യൻ സിനിമയോടും സിനിമാതാരങ്ങളോടും ആരാധനയും ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ക്രിക്കറ്റ് കഴിവുകൾക്കൊപ്പം ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ച് ഡേവിഡും കുടുംബവും കയ്യടി നേടിയിട്ടുണ്ട്. അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ബുട്ട ബൊമ്മയ്ക്ക് ഡേവിഡ് വാർണർ ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, രജനികാന്തിന്റെ ഹിറ്റ് സിനിമയായ ‘അണ്ണാമലൈ’യിലെ രംഗങ്ങൾക്ക് തന്റെ മുഖം ചേർത്ത് വീഡിയോ പങ്കുവയ്ക്കുകയാണ് ഡേവിഡ് വാർണർ. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഡേവിഡ് വാർണർ പങ്കുവെച്ച രസകരമായ വീഡിയോ.

മുൻപ് വിജയ് നായകനായ മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഹിറ്റ് ഗാനം ഇതുപോലെ മുഖം മാറ്റി പങ്കുവെച്ചിരുന്നു. ബോളിവുഡ് അഭിനേതാക്കളുടെ മുഖം മോർഫ് ചെയ്താണ് അദ്ദേഹം വീഡിയോ പങ്കുവയ്ക്കാൻ തുടങ്ങിയത്- ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ മുതൽ ഋത്വിക് റോഷൻ, ആയുഷ്മാൻ ഖുറാന എന്നിവരുടെയെല്ലാം ഹിറ്റ് രംഗങ്ങളും പാട്ടുകളും ഡേവിഡ് വാർണർ ഇങ്ങനെ തന്റെ മുഖം ചേർത്ത് പങ്കുവെച്ചിരുന്നു.

Read More: ഉണ്ണി മുകുന്ദനെ പൊട്ടിച്ചിരിപ്പിച്ച് നെൽസന്റെ ‘ടീ-ഷർട്ട് കോമഡി’- രസകരമായ വീഡിയോ

ഓസ്ട്രേലിയൻ താരമായ ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം പതിവായി ഡാൻസ് വീഡിയോകളുമായി സജീവമായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോഴെല്ലാം തെലുങ്ക് സിനിമകളെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ സിനിമകളിലേക്ക് എത്തിയതോടെ സിനിമയെ ഇത്രയധികം ആരാധിക്കുന്ന ഡേവിഡ് വാർണർ എന്നാണ് അഭിനയലോകത്തേക്ക് എത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

Story highlights- David Warner’s morphed video of Rajinikanth’s Annamalai win hearts