ഉണ്ണി മുകുന്ദനെ പൊട്ടിച്ചിരിപ്പിച്ച് നെൽസന്റെ ‘ടീ-ഷർട്ട് കോമഡി’- രസകരമായ വീഡിയോ

രസകരമായ നിമിഷങ്ങളിലൂടെയാണ് സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും മുന്നേറുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സ്റ്റാർ മാജിക് ജനപ്രിയ പരിപാടിയായി മാറിയത്. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിലെ ചിരി താരങ്ങൾക്കൊപ്പം അതിഥിയായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഒട്ടേറെ ആരാധകരുള്ള ഉണ്ണി മുകുന്ദന് സ്റ്റാർ മാജിക്കിലെ ആരാധികമാരും ഗംഭീര സ്വീകരണമാണ് നൽകിയത്.

നടി ശ്രീവിദ്യയാണ്‌ ഉണ്ണി മുകുന്ദനെ പരിചയപ്പെടാൻ ആദ്യമെത്തിയത്. ആദ്യമായി ഉണ്ണി മുകുന്ദനെ കണ്ട ശ്രീവിദ്യയുടെ രസകരമായ വിശേഷവും രമേഷ് പിഷാരടിയുടെ കൗണ്ടറുകളും കൂടി ചേർന്നപ്പോൾ താരവേദി കൂടുതൽ സജീവമായി. അതിനൊപ്പം, ആദ്യ ചിത്രത്തിൽ അസീസിനും, ബിനു അടിമാലിക്കും ഒപ്പം അഭിനയിച്ച വിശേഷങ്ങളും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.

Read More: തലമുടിയുടെ കരുത്തിനും അഴകിനും സഹായിക്കുന്ന വിവിധതരം എണ്ണകൾ

ഉണ്ണി മുകുന്ദനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നെൽസൺ വളരെ രസകരമായ ഒരു ‘ടീ-ഷർട്ട് കോമഡി’യാണ് പങ്കുവെച്ചത്. ആദ്യമായി പരിചയപ്പെട്ടപ്പോൾ ഉണ്ടായ ചിരിനിമിഷങ്ങളും വ്യക്തി എന്ന നിലയിലുള്ള ഉണ്ണി മുകുന്ദന്റെ കുട്ടിത്തവുമൊക്കെയാണ് നെൽസൺ പങ്കുവെച്ചത്. എന്തായാലും ഫിറ്റ്നസിന് പ്രാധാന്യം നൽകാറുള്ള ഉണ്ണി മുകുന്ദനെ കുറിച്ചുള്ള നെൽസന്റെ ‘ടീ-ഷർട്ട് കോമഡി താരവേദിയിലൂടെ ഹിറ്റായി മാറിയിരിക്കുകയാണ്.

Story highlights- unni mukundan’s funny moment at star magic