‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ഇനി ലക്ഷദ്വീപും’; ഉണ്ണി മുകുന്ദൻ

January 10, 2024

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപും മാലി ദ്വീപും അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് എങ്ങും ചര്‍ച്ചാവിഷയം. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് ബഹിഷ്‌കരണം അടക്കമുള്ള ചര്‍ച്ചകളിലേക്ക് നീങ്ങിയത്. അതിനുപിന്നാലെ സാധാരണക്കാരും പ്രമുഖരുമെല്ലാം പ്രതികരണവുമായി എത്തിയിരുന്നു. മലയാള സിനിമ രംഗത്തുനിന്ന് ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികരണവുമായി എത്തിയിരുന്നു. ( Unni Mukundan on Lakshwadeep Tourism )

അതിന് പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി എത്തിയത് നടന്‍ ഉണ്ണി മുകുന്ദനാണ്. ലക്ഷദ്വീപിനെ തന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുകയാണെന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ലക്ഷദ്വീപിലെ കടലോരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Read Also : ‘ഇന്ത്യൻ ദ്വീപുകൾ ആസ്വദിക്കൂ, ശേഷമാകാം വിദേശ രാജ്യങ്ങൾ’: ശ്വേത മേനോൻ

‘എന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കന്നു. ലക്ഷദ്വീപ്’- എന്നാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങള്‍ക്കും പിന്നീട് വന്ന വിവാദങ്ങള്‍ക്കും പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തവരില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ഉയര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ ഒറ്റ ലക്ഷദ്വീപ് പോസ്റ്റിലൂടെ ഗൂഗിളില്‍ ഉണ്ടായത്.

Story highlights : Unni Mukundan on Lakshwadeep Tourism