അൻപത്തിമൂന്നാം വയസിലും തിളങ്ങുന്ന ചർമ്മം; രഹസ്യം പങ്കുവെച്ച് മാധുരി ദീക്ഷിത്
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സ്വപ്ന നായികയാണ് മാധുരി ദീക്ഷിത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക പ്രിയങ്കരിയായ മാധുരി ദീക്ഷിത് അൻപത്തിമൂന്നാം വയസിലും ചുറുചുറുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ്. കാലംപോകും തോറും പ്രായം കുറയുന്ന മാധുരി ദീക്ഷിതിന്റെ മാന്ത്രിക രഹസ്യം ഇപ്പോഴിതാ, ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന സ്കിൻകെയർ ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മാധുരി ദീക്ഷിത് പങ്കുവയ്ക്കുന്നത്. ഒരാൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനെയും ബാധിക്കുന്നതാണ് എന്നാണ് മാധുരി പറയുന്നത്. അതുകൊണ്ട് ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക. വിഷവസ്തുക്കളെ പുറന്തള്ളാൻ വെള്ളം സഹായിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും.
എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക.വിവിധതരം എണ്ണകൾ ചർമ്മത്തിൽ ശേഖരിക്കുകയും സുഷിരങ്ങൾ അടയുകയും മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കാനാണ് മാധുരി ദീക്ഷിത് പറയുന്നത്. അതുപോലെ മധുരം കുറയ്ക്കുക. മുഖക്കുരുവിന്റെ പ്രധാന കാരണം പഞ്ചസാരയാണ്. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ചർമ്മം തിളങ്ങാൻ ജ്യൂസിനേക്കാൾ നല്ലത് പഴങ്ങളും പച്ചക്കറികളുമാണ്. ഒരു പഴത്തിൽ മുഴുവൻ അടങ്ങിയിരിക്കുന്ന നാരുകളുടെ അളവ് ഒരു ഗ്ലാസ് ജ്യൂസിനേക്കാൾ വളരെ ഗുണം ചെയ്യുന്നുവെന്നും അതിനാൽ ജ്യൂസ് കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നതായും നടി പറയുന്നു.
അതോടൊപ്പം തന്നെ മികച്ച ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ദിവസത്തിൽ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Read More: വിധികർത്താക്കളെയും അത്ഭുതപ്പെടുത്തി അബിജ്ഞ എന്ന കൊച്ചുമിടുക്കി, വിഡിയോ
ദിവസവും വ്യായാമം ചെയ്യുക. ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പതിവായി ശരീരം പ്രവർത്തിക്കുക എന്നതാണ്. കാരണം ഇത് ഹോർമോണുകളെ നിയന്ത്രിക്കുന്നു.
Story highlights- Easy Skincare Routine by Madhuri Dixit