വിധികർത്താക്കളെയും അത്ഭുതപ്പെടുത്തി അബിജ്ഞ എന്ന കൊച്ചുമിടുക്കി, വിഡിയോ

March 17, 2021
Abhinja Midumidukki perfomance

അത്ഭുതപ്പെടുത്തുന്ന മെഴ്‌വഴക്കവുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് അബിജ്ഞ എന്ന കൊച്ചുമിടുക്കി. യോഗാസനയിലെ വളരെ ബുദ്ധിമുട്ടേറിയ ഭാഗങ്ങൾ വളരെ അനായാസമായാണ് ഈ കുഞ്ഞുമിടുക്കി മിടുമിടുക്കി വേദിയിലൂടെ അഭ്യസിക്കുന്നത്. അമ്മയുടെ ശിക്ഷണത്തിൽ വളരെ ചെറുപ്പം മുതൽ യോഗ അഭ്യസിച്ചു തുടങ്ങിയതാണ് അബിജ്ഞ. ഗോൾഡൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ്‌സിലും ഇടംനേടി കഴിഞ്ഞു ഈ കുഞ്ഞുമിടുക്കി.

സംഗീതത്തിനും നൃത്തത്തിനുമപ്പുറം ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകൾ മാറ്റുരക്കുന്ന വേദിയാണ് മിടുമിടുക്കി. എല്ലാ ശനിയാഴ്ചയും രാത്രി 9:30 മുതലാണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ മിടുമിടുക്കികൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Read also:പരിസ്ഥിതി സംരക്ഷിക്കപ്പെടണം; ഒറ്റയാൾ പോരാട്ടം നടത്തി ക്യാൻസർ ബാധിതയായ മുത്തശ്ശി

പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ്‍ പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ. 12 വയസിന് താഴെയുള്ള കുട്ടികളാണ് മിടുമിടുക്കിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി.

Story Highlights: Abhinja Midumidukki perfomance