അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കം; ശ്വാസമടക്കിപ്പിടിക്കാതെ കാണാനാവില്ല വൈഗക്കുട്ടിയുടെ ഈ പ്രകടനം, വിഡിയോ

May 19, 2021
midumidukki

കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന കിടിലൻ പ്രകടനങ്ങളുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നതാണ് ഫ്ളവേഴ്സ് മിടുമിടുക്കി. ഇതിനോടകം നിരവധി പ്രഗത്ഭരായ കുരുന്നുകളെ മിടുമിടുക്കി വേദിയിലൂടെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ മിടുമിടുക്കി വേദിയെ മുഴുവൻ അമ്പരപ്പിക്കുകയാണ് അത്ഭുതപ്പെടുത്തുന്ന ബോഡി ബാലൻസിങ്ങുമായെത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വൈഗ എന്ന കൊച്ചുമിടുക്കി.

മൂന്ന് വയസുമുതൽ ബോഡി ബാലൻസിങ് പ്രാക്ടീസ് ചെയ്തുതുടങ്ങിയതാണ് വൈഗ. ഇതിനോടകം അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കം വന്നു കഴിഞ്ഞു ഈ കുഞ്ഞുമോൾക്ക്. കാഴ്ചക്കാരെയും ജഡ്ജസിനെയുമടക്കം കണ്ടുനിൽക്കുന്നവരെ മുഴുവൻ മുൾമുനയിൽ നിർത്തുന്നതാണ് വൈഗയുടെ പ്രകടനം.

Read also:ഉറ്റവരുടെ ആരോഗ്യത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും; മിസ് യൂണിവേഴ്‌സ് വേദിയിൽ നിന്നും കൈയടിനേടി ഇന്ത്യൻ സുന്ദരി

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ കാഴ്ചക്കാരുടെ ഇഷ്ടപരിപാടികളിൽ ഒന്നായി മാറിക്കഴിഞ്ഞു മിടുമിടുക്കി. പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് മിടുമിടുക്കി. ഓരോ തവണയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കൊച്ചുമിടുക്കികളാണ് മിടുമിടുക്കി വേദിയിൽ എത്താറുള്ളത്.

Story Highlights: Vaiga perfomance in midumidukki