കണക്കുക്കൂട്ടലുകളിൽ അത്ഭുതപ്പെടുത്തി ഒരു കൊച്ചുമിടുക്കി; വിഡിയോ

midumidukki

കൗതുകത്തിനപ്പുറം ആകാംഷയും അത്ഭുതവും നിറയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മിടുമിടുക്കി. പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകളാണ് മിടുമിടുക്കി വേദിയിൽ മാറ്റുരയ്ക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിക്കാൻ വേദിയിൽ മെന്റൽ മാത്‌സുമായി എത്തിയിരിക്കുകയാണ് ഗായത്രി എന്ന കൊച്ചുമിടുക്കി. അത്ഭുതപ്പെടുത്തുന്ന വേഗത്തിൽ വളരെ കൃത്യമായി കണക്കുകൾ കൂട്ടുന്ന ഈ കൊച്ചുമിടുക്കി അതിഗംഭീരപ്രകടമാണ് കാഴ്ചവെച്ചത്. ജഡ്ജസിനേയും കാണികളെയും ഒരുപോലെ അമ്പരപ്പിക്കുന്നതാണ് ഈ കുഞ്ഞുമോളുടെ പ്രകടനം.

വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി. പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുരുന്നുകളാണ് മിടുമിടുക്കിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. സംഗീതത്തിനും നൃത്തത്തിനുമപ്പുറം ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകളെ ഇതിനോടകം ഈ വേദി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു.

Read also: മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

പ്രേക്ഷകരുടെ ഹൃദയതാത്പര്യങ്ങൾക്കനുസരിച്ചാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഓരോ പരിപാടികളും അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ മിടുമിടുക്കിയും ഇതിനോടകം മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Story Highlights: midumidukki reality show gayathri