നസ്രിയ വേർഷൻ എൻജോയ് എൻജാമിയ്ക്ക് കൂടെക്കൂടി നവീനും; ക്യൂട്ട് വിഡിയോ

March 24, 2021
enjoy enjaami new version of nazriya nazim

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയതാണ് എൻജോയ് എൻജാമി മ്യൂസിക് ആൽബം. ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും രസകരമായ വരികളുമായി ഇതിനോടകം എൻജോയ് എൻജാമി ആസ്വാദക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു. ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ നിരവധിപ്പേരാണ് പാട്ടിന് മനോഹരമായ ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ വീണ്ടും എൻജോയ് എൻജാമിയുമായി എത്തുകയാണ് മലയാളികളുടെ പ്രിയതാരം നസ്രിയ നാസിം.

സഹോദരൻ നവീനൊപ്പമാണ് നസ്രിയ എൻജോയ് എൻജാമിയുമായെത്തുന്നത്. എൻജോയ് എൻജാമിക്കൊപ്പം ചുണ്ടനക്കിയും ചുവടുവെച്ചുമാണ് നസ്രിയയും നവീനും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെച്ച വിഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

Read also:പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്ന എൻജോയ് എൻജാമി ഗാനം ആലപിച്ചിരിക്കുന്നത് ധീ, റാപ്പർ തിരുക്കുറൽ അറിവ് എന്നിവർ ചേർന്നാണ്. വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഗായകരായ ധീയും അറിവും തന്നെയാണ്. റൗഡി ബേബി ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായകനാണ് ധീ. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ എൻജോയ് എൻജാമിയെ അഭിനന്ദിച്ച് സിനിമ താരങ്ങളായ അന്ന ബെൻ, പാർവതി, റിമ കല്ലിങ്കൽ, ദുൽഖർ സൽമാൻ എന്നിവർ അടക്കമുള്ളവർ നേരത്തെ എത്തിയിരുന്നു.

Story Highlights:enjoy enjaami new version of nazriya nazim