‘പുഷ്പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ- ആവേശത്തോടെ മലയാളികൾ’
കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ മൊഴിമാറ്റ ചിത്രങ്ങളെല്ലാം കേരളത്തിൽ സൂപ്പർഹിറ്റുകളാണ്. ഇപ്പോഴിതാ, പുഷ്പ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ അല്ലുവിനുള്ള സ്വീകാര്യത പരിഗണിക്കുമ്പോൾ ഒട്ടേറെ ചിത്രങ്ങളിൽ മലയാള താരങ്ങളും വേഷമിട്ടിരുന്നു. ജയറാം, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ നടന്മാരും, ഒട്ടേറെ മലയാളി നായികമാരും അല്ലുവിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇത്തവണ കൂടുതൽ കരുത്തുള്ള മലയാളി സാന്നിധ്യമാണ് പുഷ്പയിലൂടെ അല്ലു അർജുൻ പ്രേക്ഷകർക്കായി ഒരുക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് പുഷ്പായിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് എണ്ണമറ്റ അവാർഡുകൾ നേടിയ ഫഹദ് ഫാസിൽ ദേശീയ ശ്രദ്ധനേടിയ താരമാണ്. അതുകൊണ്ടു തന്നെ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുമ്പോൾ പ്രതീക്ഷയും ഏറെയാണ്.
തെലുങ്ക് സിനിമാലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് ഫഹദ് ഫാസിൽ പുഷ്പയിലൂടെ. അഭിനയത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഫഹദിന്റെ പ്രകടനം കാത്തിരിക്കുകയാണ് മലയാളികൾ. റിലീസിനൊരുങ്ങുകയാണ് പുഷ്പ. ആഗസ്റ്റ് 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ ആയി വേഷമിടുന്നത്. മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More: നെഞ്ചിടിപ്പേറ്റുന്ന ട്രെയ്‌ലർ; വിസ്മയിപ്പിക്കാൻ ‘നായാട്ട്’
ലോക്ക് ഡൗണിനെത്തുടർന്ന് സിനിമ ചിത്രീകരണം ആദ്യഘട്ടം നിർത്തിവെച്ചിരുന്നു. പിന്നീട് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ആക്ഷൻ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ആറ് കോടി രൂപ ചിലവിൽ ഈ രംഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- fahad fazil in allu arjun’s pushpa