ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി നായര്‍ സിനിമയിലേയ്ക്ക്; മടങ്ങിവരവ് മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കുമൊപ്പം

Gouthami Nair returns to acting

ചലച്ചിത്രതാരം ഗൗതമി നായര്‍ സിനമയിലേയ്ക്ക് മടങ്ങിയെത്തുന്നു. അതും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് താരം ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജയസൂര്യയും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രജേഷ് സെന്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നു.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. പിന്നീട് ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായെത്തി. ഈ ചിത്രത്തിലെ അഭിനയവും കഥാപാത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് ഭര്‍ത്താവ്. വിവാഹശേഷം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാലാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്.

Read more: തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

അതേസമയം മേരി ആവാസ് സുനോ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. റേഡിയോ ജോക്കിയുടെ കഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. യൂണിവേവ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രത്തിന്റെ നിര്‍മാണം. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിയ്ക്കുന്നു.

Story highlights: Gouthami Nair returns to acting