ചൂടുകാലത്ത് ആശ്വാസം പകരാൻ അല്പം ‘സംഭാരം’; ഗുണങ്ങൾ ഇവയൊക്കെ

ചൂടുകാലത്ത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വസം നൽകുന്നൊരു പാനീയമാണ് മോര് അഥവാ സംഭാരം. മോരുംവെള്ളത്തിൽ കുറച്ച് ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് കുടിച്ചാൽ കിട്ടുന്ന ആശ്വാസം വേറെയൊരു പാനീയത്തിനും ഈ ചൂടുകാലത്ത് നൽകാൻ സാധിക്കില്ല.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും മോര് നല്ലതാണ്. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ആരോഗ്യത്തിനും ഗുണകരമാണ്.
ദഹനം വേഗം നടക്കാനും വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ്, അസിഡിറ്റി, എന്നിവയെ ഇല്ലാതാക്കാനും മോര് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. ധാരാളം ഗുണങ്ങളുള്ള മോര് ചൂടുകാലത്ത് ശീലമാക്കിയാല്‍ ക്ഷീണത്തെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.
കാൽസ്യത്തിന്റെ ഉറവിടമാണ് മോര്. ചൂടുകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും മോര് ഒരു പരിധിവരെ സഹായകമാകും. മോരിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് പ്രോട്ടീൻ മുഖേന ക്യാൻസർ, കൊളസ്‌ട്രോൾ, ബിപി എന്നിവ ഇല്ലാതാക്കാനും മോര് കാരണമാകും. മോരിൽ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്ഷീണമകറ്റാനും സഹായിക്കും.
Read also : ഷൂട്ടിങ്ങിൽ മെഡൽ തിളക്കത്തിൽ അജിത്; കരസ്ഥമാക്കിയത് സ്വർണമടക്കം ആറു മെഡലുകൾ
എന്നാല്‍ സൗന്ദര്യത്തിനുപയോഗിയ്ക്കാവുന്ന നല്ലൊരു കൂട്ടുകൂടിയാണ് മോര്. പ്രത്യേകിച്ചു നിറം വർധിക്കാൻ ഇത് ബെസ്റ്റാണ്. സംഭാരത്തില്‍ മില്‍ക് പ്രോട്ടീന്‍, ലാക്ടിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നത്. മോരിൽ അല്പം തേൻ ചേർത്ത ശേഷം മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും.
Story Highlights; home made summer drinks