ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്ത്
March 10, 2021

ഐസിസിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തേയ്ക്ക്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരം ഒരു സ്ഥാനം നഷ്ടപ്പെട്ടാണ് മൂന്നാം സ്ഥാനത്തെത്തിയത്. അതേസമയം ഇന്ത്യന്‍ നായകന് വിരാട് കോലി റാങ്കിങ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
915 പോയിന്റുകളുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലാനാണ് ടി20 റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓസിസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം നാലാം സ്ഥാനത്തുണ്ട്.
Read more: പശുത്തൊഴുത്തിലിരുന്ന് പഠിച്ച് ജഡ്ജിക്കസേരയിലെത്തിയ മിടുക്കി
കെ എല്‍ രാഹുലും വിരാട് കോലിയും മാത്രമാണ് ടി20 റാങ്കിങ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Story highlights: ICC T20 rankings KL Rahul drops a spot to go 3rd