ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം നന്ദലാലയ്ക്ക് ചുവടുവെച്ച് ഇന്ദ്രജ- വീഡിയോ

March 22, 2021

മനോഹരമായ പാട്ടുകളും ചുവടുകളുംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട്. അതിലൊന്നാണ് ഇൻഡിപെൻഡൻസ്. 1999ൽ റിലീസ് ചെയ്ത ചിത്രത്തിലെ ‘നന്ദലാല..’ എന്ന ഗാനം ഇന്നും നൃത്തവേദികളിൽ സജീവമാണ്. ചിത്രത്തിൽ ഇന്ദ്രജ, വാണി വിശ്വനാഥ്, സുകുമാരി, കലാഭവൻ മണി എന്നിവർ ചേർന്ന് അതിമനോഹര ചുവടുകളുമായി അവിസ്മരണീയമാക്കിയ ഗാനമാണിത്. ഇപ്പോഴിതാ, ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതേപാട്ടിന് ചുവടുകളുമായി എത്തിയിരിക്കുകയാണ് നടി ഇന്ദ്രജ.

കൊറിയോഗ്രാഫർ സജ്ന നജാമുമുണ്ട് ഇന്ദ്രജയ്‌ക്കൊപ്പം. ഇരുപത്തിരണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അതെ ചുറുചുറുക്കോടെയാണ് ഇന്ദ്രജ സജ്‌നയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്. മനോഹരമായ വീഡിയോ സജ്‌ന നജാമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷവും ആവേശത്തോടെയാണ് ആളുകൾ നന്ദലാല എന്ന ഗാനത്തിനും ഇന്ദ്രജയുടെ നൃത്തത്തിനും കമന്റ്റ് ചെയ്യുന്നത്. ഉസ്താദ്, ശ്രദ്ധ, എഫ് ഐ ആർ, വാർ ആൻഡ് ലവ്, ബെൻ ജോൺസൺ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇന്ദ്രജ ശ്രദ്ധേയയായത്. ക്രോണിക്ക് ബാച്ചിലറിലെ ഭവാനി എന്ന കഥാപാത്രമാണ് എന്നും ഇന്ദ്രജയുടെ മികച്ച പ്രകടനങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്.

Read More: ഉള്ളിൽ ഒരു സങ്കടകടൽ ഒതുക്കി അസുരവാദ്യത്തിൽ കൊട്ടിക്കയറിയ കൊച്ചുമിടുക്കി- വീഡിയോ

കരിയറിൽ നീണ്ട ഇടവേളയെടുത്ത ഇന്ദ്രജ രണ്ടു വർഷം മുൻപ് മലയാളത്തിലേക്ക് തിരികെ എത്തിയെങ്കിലും വീണ്ടും അന്യഭാഷകളിലേക്ക് ചേക്കേറി. തമിഴ്,തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ദ്രജ.

Story highlights- indraja dancing for nandalala song