ഒരേ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്ന അച്ഛനും മകനും- പ്രിയദർശനും സഹോദരനും അഭിനന്ദനം അറിയിച്ച് കല്യാണി
ദേശീയ പുരസ്‌കാര വേദിയിൽ അഭിമാനത്തിളക്കത്തിലാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മികച്ച ചിത്രമടക്കം മൂന്നു പുരസ്‌കാരങ്ങളാണ് മരക്കാർ സ്വന്തമാക്കിയത്. മികച്ച വിഷ്വൽ എഫക്ട്സിലൂടെ ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശന്റെ മകൻ സിദ്ധാർഥ് പുരസ്കാരം നേടിയപ്പോൾ വസ്ത്രാലങ്കാരത്തിനും സിനിമ പുരസ്കാരം നേടി. ആദ്യമായാണ് അച്ഛനും മകനും ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്ന അപൂർവ്വ നിമിഷത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്.
ഇപ്പോഴിതാ, അച്ഛൻ പ്രിയദർശനും സഹോദരൻ സിദ്ധാർഥിനും അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ‘അവിശ്വസനീയമാംവിധം വലിയ ദിവസം! മരക്കാറിന്റെ ഭാഗമായ എനിക്ക് കുടുംബം പോലെയുള്ള മറ്റെല്ലാവർക്കും പുറമെ ഞങ്ങൾ 3 പേരും ഒരു സിനിമയ്‌ക്കായി ഒത്തുചേർന്നത് ഇതാദ്യമാണ്, ഈ വിധത്തിൽ ഇത് അംഗീകരിക്കപ്പെടുന്നത് സന്തോഷകരമായ നിമിഷമാണ്. ഈ പ്രോജക്റ്റ് എനിക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് വാക്കുകൾക്ക് വിവരിക്കാൻ കഴിയില്ല … വളരെ അഭിമാനവും സന്തോഷവും. എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ….’.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് എത്തുന്നത്. മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ചിരുന്നു.
Read More: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റീമേക്കിൽ തിളങ്ങാൻ ഐശ്വര്യ രാജേഷ്- ശ്രദ്ധനേടി ചിത്രം
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.
Story highlights- kalyani priyadarshan about father and brother