‘ആറ് റൗഡി ബോയ്‌സിന്റെ അമ്മൂമ്മ, സ്‌നേഹമുള്ള മകന്റെ അമ്മയ്ക്ക്’ പിറന്നാള്‍ ആശംസിച്ച് കുഞ്ചാക്കോ ബോബന്‍

Kunchacko Boban Wishes Birthday to Mother

സിനിമയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അമ്മ മോളി ബോബന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘ അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു കഴിഞ്ഞ രാത്രി. സ്‌നേഹമുള്ള മകന്റേയും സുന്ദരിമാരായ രണ്ട് പെണ്‍മക്കളുടേയും അമ്മ. ആറ് റൗഡി ബോയ്‌സിന്റെ അമ്മൂമ്മ. എന്റെ പ്രിയപ്പെട്ട ഭാര്യയുടേയും രണ്ട് കിടു അളിയന്‍മാരുടേയും അമ്മായിയമ്മ’ എന്നാണ് പിറന്നാള്‍ ആശംസിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

മനോഹരമായ ഒരു കുടുംബ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ മാതാപിതാക്കളായ ബോബനേയും മോളിയേയും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. നടനും നിര്‍മാതാവും സംവിധായകനുമായിരുന്നു പിതാവ് ബോബന്‍ കുഞ്ചാക്കോ.

Read more: 13,133 അടി ഉയരത്തിലുള്ള അത്ഭുതവീട്; അറിയാം മലനിരകൾക്ക് മുകളിൽ ഉയർന്നുപൊങ്ങിയ സോൾവേ ഹട്ടിനെക്കുറിച്ച്

അതേസമയം മലയാളചലച്ചിത്രലോകത്തെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. താരം വെള്ളിത്തിരയില്‍ വിസ്മയമാക്കുന്ന കഥാപാത്രങ്ങളും നിരവധിയാണ്. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളിലൂടെ താരം മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Kunchacko Boban Wishes Birthday to Mother