’21 വർഷത്തിനുശേഷം ആ കുഞ്ഞു മകനെ വീണ്ടും കണ്ടുമുട്ടി’- കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും വീണ്ടും ഒന്നിക്കുന്നു
കാളിദാസ് ജയറാം ഇന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നായകനാണ്. എങ്കിലും കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ അച്ചുവായി എത്തി വിസ്മയിപ്പിച്ചത് മറക്കാനാകില്ല. സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ആശ എന്ന കഥാപാത്രത്തിന്റെയും ജയറാം അവതരിപ്പിച്ച ഗോപന്റെയും മകനായാണ് കാളിദാസ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾ പിന്നിടുമ്പോൾ അമ്മയും മകനും വീണ്ടും കണ്ടുമുട്ടുകയാണ്.
പുതിയ സിനിമയുടെ ലൊക്കേഷനിലാണ് കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത്. കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ഞങ്ങളുടെ ഏറ്റവും പ്രസിദ്ധമായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാർത്ഥനകളും ആശംസകളും’.- ലക്ഷ്മിയുടെ വാക്കുകൾ.
Read More: ‘മലയാള സിനിമയിലെ ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്’- മോഹൻലാലിൻറെ സന്ദേശം പങ്കുവെച്ച് ഭദ്രൻ
വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു. നവരസ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ട്രാൻസിലൂടെ ’ ശ്രദ്ധേയനായ വിൻസെന്റ് വടക്കനാണ്. ദുൽഖർ സൽമാൻ അഭിനയിച്ച ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ വേഷമിട്ടിരുന്നു.
Story highlights- lakshmi gopalaswamy about kalidas jayaram