ഉമ്മന്‍ ചാണ്ടിക്കൊരു ക്യൂട്ട് അനുകരണം; ചിരിയോടെ വിഡിയോ ആസ്വദിച്ച് നേതാവും

Little boy imitating Oommen Chandy

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ശ്രദ്ധ നേടുന്നതും രസകരമായ ഒരു വിഡിയോ ആണ്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകരിയ്ക്കുന്ന ഒരു കൊച്ചുകുട്ടിയുടേതാണ് ഈ വിഡിയോ. അനുകരണകലാകാരന്മാരില്‍ മിക്കവരും പലപ്പോഴും ഉമ്മന്‍ ചാണ്ടിയെ അനുകരിയ്ക്കാറുണ്ടെങ്കിലും ഇത്രയ്ക്കും ക്യൂട്ട് ആയിട്ടുള്ള ഒരു അനുകരണം ഒരുപക്ഷെ ഇത് ആദ്യമായിരിയ്ക്കും.

നിരവധിപ്പേരാണ് ഈ ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. കുട്ടിത്താരത്തിന്റെ അനുകരണ വിഡിയോ ടിവി സ്‌ക്രീനില്‍ കണ്ട് ആസ്വദിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയേയും വിഡിയോയില്‍ കാണാം. അദ്ദേഹവും ഈ അനുകരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങള്‍ അതേപടി അനുകരിയ്ക്കുകയാണ് ഈ കുരുന്ന്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്; വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്… അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം.. എന്നു കുറിച്ചുകൊണ്ടാണ് അനുകരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉമ്മന്‍ ചാണ്ടി പങ്കുവെച്ചത്.

Story highlights: Little boy imitating Oommen Chandy