ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക്; മെയ്-13 ന് പ്രേക്ഷകരിലേയ്ക്ക്

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. പ്രഖ്യാപനം മുതല്ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്ന മാലിക് എന്ന ചിത്രം. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
2021 മെയ് 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. വേള്‍ഡ് വൈഡായി തിയേറ്ററുകളിലായിരിയ്ക്കും ചിത്രത്തിന്റെ റിലീസ്. മാലിക് എന്ന ചിത്രത്തിനുവേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ ഗെറ്റപ്പും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.
Read more: തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…
മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന് ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Malik Releasing Worldwide On May 13