നിഖില വിമലിനെ ട്രോളി ഐശ്വര്യ ലക്ഷ്മിയും- സമൂഹമാധ്യമങ്ങളിൽ ഹിറ്റായി നിഖിലയുടെ നോട്ടം

ദി പ്രീസ്റ്റിന്റെ വിജയത്തിനോളം തന്നെ ഹിറ്റാകുകയാണ് നിഖില വിമലിന്റെ നോട്ടവും. സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റുകളിലും വിജയാഘോഷങ്ങളിലും നിഖില നടൻ മമ്മൂട്ടിയെ ഉറ്റുനോക്കിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നിരവധി ട്രോളുകളാണ് നിഖിലയുടെ ആരാധന നിറഞ്ഞ നോട്ടവുമായി ബന്ധപ്പെട്ട് ഹിറ്റാകുന്നത്. ഇപ്പോഴിതാ, നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും നിഖിലയെ ട്രോളുകയാണ്. രസകരമായ ഒരു ട്രോൾ പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി സുഹൃത്തിന്റെ ഹിറ്റ് നോട്ടത്തിനെപ്പറ്റി കുറിച്ചിരിക്കുന്നത്.
‘ഈ ട്രോൾ ഞാനും ഷെയർ ചെയ്യുന്നു, കൊല്ലരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി ട്രോൾ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ നോക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തു എന്ന ഉപദേശങ്ങളൊക്കെയാണ് ട്രോളുകളിൽ നിറയുന്നത്. അതേസമയം, ദി പ്രീസ്റ്റിൽ ജെസി എന്ന സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് നിഖില വിമൽ എത്തിയത്.

Read More: ഭയവും ഭക്തിയും നിറച്ച് ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം-‘നസറേത്തിൻ നാട്ടിലെ..’ വീഡിയോ ഗാനമെത്തി
നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ സെക്കൻഡ് ഷോ അനുവദിച്ചതിന് ശേഷം റിലീസായ ചിത്രമെന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാദർ ബെനഡിക്റ്റിന് പുറമെ മഞ്ജു വാര്യർ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
Story highlights- mammootty and nikhila vimal press meet photos