ജനമനസിൻ…ആസ്വാദകഹൃദയങ്ങൾ തൊട്ട് വൺ-ലെ ഗാനം

മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിഗാനമാണ് ഏറെ ശ്രദ്ധനേടുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്.
മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇതിനുപുറമെ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍.
Read also:വിസ്മയിപ്പിച്ച് ഫഹദ് ഫാസിൽ; ശ്രദ്ധനേടി ‘മാലിക്’ ട്രെയ്‌ലർ
അതേസമയം മമ്മൂട്ടിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ആദ്യമായി മമ്മൂട്ടി മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്.
Story Highlights: Mammootty One Movie Janamanassin Video