‘ഈ രണ്ട് മനോഹരമായ യാത്രകളുടെ ഭാഗമായതിൽ സന്തോഷവും അഭിമാനവും’- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ
ദേശീയ പുരസ്‌കാര പ്രഖ്യാപനം നടി മഞ്ജു വാര്യർക്ക് വ്യക്തിപരമായി വളരെയധികം സന്തോഷമുള്ള ദിനമായിരുന്നു. രണ്ടുഭാഷകളിലായി അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് വിവിധ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിലും മികച്ച നടനുള്ള പുരസ്കാരം ധനുഷിന് നേടിക്കൊടുത്ത ‘അസുരനി’ലും നായിക മഞ്ജു വാര്യരാണ്.
മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമാണ് അസുരൻ. മാത്രമല്ല, ധനുഷുമായി അടുത്ത സൗഹൃദം മഞ്ജു വാര്യർ കാത്തുസൂക്ഷിക്കുന്നുണ്ട്. ധനുഷിനൊപ്പം തന്നെ മികച്ച പ്രകടനമാണ് മഞ്ജു വാര്യർ അസുരനിൽ കാഴ്ച്ചവെച്ചത്. ‘ഈ രണ്ട് മനോഹരമായ യാത്രകളുടെ ഭാഗമായതിൽ സന്തോഷവും അഭിമാനവും! നമുക്കെല്ലാവർക്കും അഭിനന്ദനങ്ങൾ! ‘മഞ്ജു വാര്യരുടെ വാക്കുകൾ.
അസുരനിലെ അഭിനയത്തിന് പുരസ്കാരം നേടിയ ധനുഷിന് മഞ്ജു വാര്യർ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ‘നിങ്ങൾ തീർച്ചയായും ഈ പുരസ്‌കാരത്തിന് അർഹനാണ് ധനുഷ്, നിങ്ങളെയോർത്ത് അഭിമാനം’- മഞ്ജു വാര്യർ കുറിക്കുന്നു. അതേസമയം, എല്ലാ വിജയികൾക്കും മഞ്ജു വാരിയർ അഭിനന്ദനം അറിയിച്ചു. പ്രത്യേകിച്ച് ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം മലയാള സിനിമയ്ക്ക് വലിയ വിജയമായിരുന്നു. “മലയാള സിനിമയ്ക്ക് എത്ര അത്ഭുതകരമായ ദിവസം! എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ! ‘.
Read More: ഉള്ളിൽ ഒരു സങ്കടകടൽ ഒതുക്കി അസുരവാദ്യത്തിൽ കൊട്ടിക്കയറിയ കൊച്ചുമിടുക്കി- വീഡിയോ
അതേസമയം, മഞ്ജു വാര്യർ നായികയാകുന്ന മരക്കാർ, അറബിക്കടലിന്റെ സിംഹം റിലീസിന് കാത്തിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ വൈകുന്നത്.
Story highlights- manju warrier abou national film awards