‘മീനൂട്ടിയെ തോൽപ്പിക്കാനാകില്ല മക്കളേ..’; പാട്ടുവേദിയിൽ മീനാക്ഷിയ്ക്കായി ഉയർന്ന കൈയടി- വീഡിയോ

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടികളിൽ ഒന്നാണ് ടോപ് സിംഗർ സീസൺ 2. ഷോയിലെ കുട്ടികൾക്കും ജഡ്ജസിനും ഒപ്പം പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മീനാക്ഷി. ടോപ് സിംഗറിൽ അവതാരകയായി എത്തുന്ന മീനാക്ഷിക്ക് അഭിനേത്രി എന്നതിനേക്കാൾ ജനപ്രിയത നേടിക്കൊടുത്തത് ടോപ് സിംഗറാണ്. പാട്ടിന്റെ കൂട്ടുകാരെ വേദിയിലേക്ക് ക്ഷണിക്കുന്നതിനൊപ്പം നിഷ്കളങ്കവും രസകരവുമായ സംസാരംകൊണ്ട് ആരാധകരെ സമ്പാദിച്ചു മീനൂട്ടിയെന്ന മീനാക്ഷി.

ഓരോ എപ്പിസോഡിലും മീനൂട്ടിക്ക് ചില അബദ്ധങ്ങളൊക്കെ സംഭവിക്കുന്നതാണ് പതിവ്. എന്നാൽ, പതിവ് തെറ്റിച്ച് നിറ കൈയടി നേടുകയാണ് കൊച്ചുമിടുക്കി. ചില ‘നാക്കുളുക്കി’ പ്രയോഗങ്ങളുമായാണ് ഓരോ എപ്പിസോഡിലും കുരുന്നു ഗായകർ എത്തുന്നത്. എന്നാൽ പലപ്പോഴും ജഡ്ജസും മീനാക്ഷിയും ഇവർക്ക് മുന്നിൽ മുട്ടുമടക്കും. പതിവുതെറ്റിച്ച് വളരെ രസകരമായ ഒരു പ്രയോഗം ഗായകൻ മധു ബാലകൃഷ്ണൻ ആണ് പുതിയ എപ്പിസോഡിൽ പറഞ്ഞത്. ആർക്കും പറയാൻ പറ്റാഞ്ഞിട്ടും ഒരു തെറ്റ് പോലുമില്ലാതെ മീനൂട്ടി പറഞ്ഞതോടെ വേദിയിൽ നിറ കൈയടി ഉയർന്നു. അങ്ങനെ പാട്ടുവേദിയിലെ താരമായിരിക്കുകയാണ് മീനാക്ഷി.

Read More: നായകനും സംവിധായകനുമായി മോഹൻലാൽ; ‘ബറോസി’ന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി

മലയാള ടെലിവിഷൻ ചാനലുകളിൽ ഏറ്റവുമധികം ജനപ്രിയമായ പരിപാടിയാണ് ടോപ് സിംഗർ. പതിനാലു വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കുന്നത്. ആദ്യ സീസൺ ടോപ് സിംഗർ കിരീടം ചൂടിയത് കോട്ടയം സ്വദേശിനിയായ സീതാലക്ഷ്മി ആയിരുന്നു. രണ്ടാം സീസൺ പോരാട്ടങ്ങൾ കടുക്കുമ്പോഴും രസകരമായ നിമിഷങ്ങൾക്ക് കുറവില്ല. ഇപ്പോഴിതാ, പ്രേക്ഷകർക്കായി ഞായറാഴ്ചകളിൽ സ്റ്റാർ നൈറ്റ് എന്ന ആഘോഷ പരിപാടിയും ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിരിക്കുന്നു.

Story highlights- menakshi’s tongue twister fun