സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്തു; പതിനാലുകാരിയുടെ ചിത്രത്തെ അഭിനന്ദിച്ച് മിഷേൽ ഒബാമ

March 2, 2021
Michelle Obama Celebrates Teenage Filmmaker with Passion for filmmaking

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധനേടുകയാണ് ‘ദി പവർ ഓഫ് ഹോപ് ഫിലിം’ എന്ന ഹ്രസ്വ ചിത്രം. ഒരു പതിനാലുകാരിയുടെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിന് ഇതിനോടകം മികച്ച സ്വീകാര്യതയും ലഭിച്ചുകഴിഞ്ഞു. ലോസാഞ്ചലസ് സ്വദേശിയായ കലിയ ലവ് ജോൺസ് എന്ന പതിനാലുകാരിയാണ് ഈ ചിത്രത്തിന് പിന്നിൽ. ഇപ്പോഴിതാ കലിയയുടെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയുടെ മുൻ പ്രഥമ വനിതയായ മിഷേൽ ഒബാമ.

ആർക്കിടെക്റ്റ് ആകാനുള്ള ആഗ്രഹവുമായി ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രം പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്ത് ആഗ്രഹം സഫലമാക്കുന്ന പെൺകുട്ടികൾക്ക് മുഴുവൻ പ്രചോദനമാകുന്നതാണ്. അനിമേഷൻ ഷോർട്ട് ഫിലിമാണ് ദി പവർ ഓഫ് ഹോപ് ഫിലിം.

Read also:തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

അതേസമയം വളരെ അർത്ഥവത്തായ വിഷയം കൈകാര്യം ചെയ്യുന്ന കലിയയുടെ ചിത്രത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മിഷേൽ ഒബാമ. കഠിനപ്രയത്നത്തിലൂടെയാണ് കലിയ തന്റെ ഷോർട്ട് ഫിലിം എന്ന ആഗ്രഹം നിറവേറ്റിയത്. ഇതിനായി ചിത്രരചന പഠിച്ചെടുക്കുകയും ചലച്ചിത്രങ്ങൾ വിശദമായി കണ്ട് അതിൽ നിന്ന് ആവശ്യമായ കാര്യങ്ങൾ ഉൾക്കൊണ്ടുമാണ് കലിയ തന്റെ ചിത്രം പൂർത്തിയാക്കിയത്. സ്വന്തം കഴിവിൽ വിശ്വസിച്ച് പ്രയത്നിച്ച് മുന്നേറി വിജയം കണ്ടെത്തിയ കൊച്ചുമിടുക്കിയാണ് കലിയ. ഇനിയും ഇത്തരത്തിൽ കലിയയുടെ മറ്റ് നേട്ടങ്ങൾ കാണാൻ കാത്തിരിക്കുകയാന്നെയും മിഷേൽ ഒബാമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതേസമയം കലിയയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് ഇപ്പോൾ മുന്നോട്ട് വരുന്നത്.

Story Highlights: Michelle Obama Celebrates Teenage Filmmaker with Passion for filmmaking