മിഷേലിന് പിറന്നാൾ; ഹൃദ്യമായ ആശംസകളുമായി ഒബാമ!

January 19, 2024

ഭാര്യ മിഷേലിന്റെ 60-ാം ജന്മദിനത്തിൽ ഹൃദ്യമായ ആശംസകളുമായി ബറാക്ക് ഒബാമ. മഞ്ഞ ഡ്രസ്സ് അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മിഷേലിന്റെ ചിത്രമാണ് പിറന്നാൾ ദിനത്തിൽ ഒബാമ പങ്കുവെച്ചിരിക്കുന്നത്. (Barack Obama’s warm wishes on Michelle’s birthday)

X-ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ ഒബാമ എഴുതി, “ഇതാണ് 60 വയസ്സ് . എന്റെ ബെറ്റർ ഹാഫിന് ജന്മദിനാശംസകൾ – എനിക്കറിയാവുന്ന ആളുകളിൽ വെച്ച് ഏറ്റവും രസകരവും മിടുക്കിയും സുന്ദരിയും ആയ ആളാണ് നിങ്ങൾ. @MichelleObama, നിങ്ങൾ എല്ലാ ദിവസവും മികച്ചതാക്കുന്നു. ഈ പുതിയ ദശകം നിങ്ങൾക്ക് എന്തൊക്കെയാണ് കാത്ത് വെച്ചിരിക്കുന്നതെന്ന് കാണാൻ ഞാൻ ആകാംഷയുള്ളവനാണ്.”

ബറാക്ക് ഒബാമയും മിഷേൽ ഒബാമയും 1980 കളുടെ അവസാനത്തിൽ ചിക്കാഗോയിലെ സിഡ്‌ലി ഓസ്റ്റിൻ എന്ന നിയമ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് കണ്ടുമുട്ടുന്നത്. ഒബാമ ഒരു സമ്മർ അസോസിയേറ്റ് ആയിരുന്നു. മിഷേൽ റോബിൻസൺ എന്ന് പേരുള്ള മിഷേൽ ഒബാമയെ അദ്ദേഹത്തിന്റെ ഉപദേശകയായി നിയമിച്ചു. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്‌.

Read also: ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ മുഖത്തടിച്ച് ടിടിഇ; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ

1992 ഒക്ടോബർ 3-ന് ചിക്കാഗോയിലെ ട്രിനിറ്റി യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റിൽ വച്ച് ഇരുവരും വിവാഹിതരായി. തങ്ങളുടെ ബന്ധത്തെക്കുറിച്ചും അഭിമുഖീകരിച്ച വെല്ലുവിളികളെക്കുറിച്ചും പരസ്പരം നിലനിൽക്കുന്ന സ്നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും തുറന്ന് സംസാരിക്കുന്നവരാണ് രണ്ടുപേരും.

Storu highlights: Barack Obama’s warm wishes on Michelle’s birthday