‘സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിനോട് നന്ദി’- അശ്വിനോട് ചേർന്ന് മിയ
മലയാളികളുടെ പ്രിയ നായികയാണ് മിയ ജോർജ്. വിവാഹശേഷം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി. ബിസിനസുകാരനായ അശ്വിനാണ് മിയയുടെ ഭർത്താവ്. ലോക്ക് ഡൗൺ സമയത്ത് ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. ഇപ്പോഴിതാ, ആദ്യമായ കണ്ട ദിനത്തിന് ഒരു വയസ് പൂർത്തിയായി എന്ന് പങ്കുവയ്ക്കുകയാണ് നടി.
‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം മുഴുവന്‍ എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വർഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിനോട് നന്ദി’- അശ്വിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മിയ കുറിക്കുന്നു.
നടി ശിവദ, ഭാമ തുടങ്ങിയവർ മിയക്ക് ആശംസയറിയിച്ചുകൊണ്ട് എത്തി. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചെറിയ രീതിയിലാണ് മിയയുടെ വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളും നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം.
Read More: ‘എൻജോയ് എൻജാമി’യ്ക്ക് ചുവടുവെച്ച് കുട്ടി തെന്നൽ- ക്യൂട്ട് വീഡിയോ
പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya george about aswin