‘എൻജോയ് എൻജാമി’യ്ക്ക് ചുവടുവെച്ച് കുട്ടി തെന്നൽ- ക്യൂട്ട് വീഡിയോ

March 21, 2021

സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയാണ് എൻജോയ് എൻജാമി എന്ന മ്യൂസിക് ആൽബം. ധീ, റാപ്പർ തിരുക്കുറൽ അറിവ് എന്നിവർ ആലപിച്ച ഗാനത്തിന് സന്തോഷ് നാരായണനാണ് ഈണം പകർന്നിരിക്കുന്നത്. നിരവധിപ്പേർ ചടുലമായ ഗാനത്തിന് ചുവടുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ താരം കുട്ടി തെന്നൽ എൻജോയ് എൻജാമിയ്ക്ക് ചുവടുവയ്ക്കുകയാണ്.

മനോഹരമായ നൃത്തച്ചുവടുകളുമായി എത്തുന്ന കുട്ടി തെന്നലിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും അർത്ഥപൂർണ്ണമായ വരികളുമായി ‘എൻ‌ജോയ് എൻ‌ജാമി’ ഹിറ്റാകുമ്പോൾ മലയാളത്തിൽ നിന്നും പാട്ടിന് ആരാധകർ ഏറുകയാണ്. അന്ന ബെൻ, പാർവതി, റിമ കല്ലിങ്കൽ, ദുൽഖർ സൽമാൻ എന്നിവർ പാട്ടിന് അഭിനന്ദനം അറിയിച്ചിരുന്നു.

Read More: തെലുങ്ക് പാട്ടിനൊപ്പം മത്സരിച്ച് പ്രിയനായികമാർ; രമ്യ നമ്പീശനെ പരാജയപ്പെടുത്തി ഭാവന- വീഡിയോ

അതേസമയം, ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനും, കിം കിം ഗാനത്തിനും ചുവടുവെച്ച് ശ്രദ്ധ നേടിയിരുന്നു തെന്നൽ അഭിലാഷ് എന്ന കുട്ടി തെന്നൽ. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ് ഈ മിടുക്കി. അതോടൊപ്പം, മഞ്ജു വാര്യർ നായികയായ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് കുട്ടി തെന്നൽ.

Story highlights- kutti thennal dance video