തെലുങ്ക് പാട്ടിനൊപ്പം മത്സരിച്ച് പ്രിയനായികമാർ; രമ്യ നമ്പീശനെ പരാജയപ്പെടുത്തി ഭാവന- വീഡിയോ

March 21, 2021

സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. രമ്യ നമ്പീശനാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ഒരുമിച്ച് യാത്രകൾ നടത്തുകയും ഒത്തുചേരുകയും ചെയ്യാറുള്ള രമ്യയും ഭാവനയും ഇപ്പോഴിതാ, രസകരമായ ഒരു വീഡിയോയിലൂടെ ശ്രദ്ധനേടുകയാണ്.

അല്ലു അർജുൻ നായകനായ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിലെ ‘സമാജവരഗമന..’ എന്ന ഹിറ്റ് ഗാനത്തിന് ലിപ് സിങ്ക് അനുസരിച്ച് പാടുകയാണ് ഭാവന. ഒപ്പം പാടാൻ രമ്യ നമ്പീശൻ ശ്രമം നടത്തുന്നുവെങ്കിലും കൂട്ടുകാരിയെ പരാജയപ്പെടുത്തിയ സന്തോഷത്തിലാണ് ഭാവന. രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി സിനിമാതാരങ്ങളും എത്തി.

മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ മാത്രമാണ് വേഷമിടുന്നത്. ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‌പെക്ടർ വിക്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.

Read More: അല്ലിയുടെയും ഡാഡയുടെയും സ്നേഹനിമിഷങ്ങൾ- മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇതിനോടൊപ്പം, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രമാണ് ഭാവനയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Story highlights- bhavana singing telugu song