വിശ്വാസം അതല്ലേ എല്ലാം; ഉടമകൾ ഇല്ലാതെ തുറന്ന് പ്രവർത്തിക്കുന്ന കടകൾ

Mizoram has shops without shopkeepers, it’s all about keeping faith in humanity

പല വേഷത്തിലും രൂപത്തിലുമൊക്കെ എത്തുന്ന കള്ളന്മാരെ പിടിക്കാൻ മുക്കിലും മൂലയിലും വരെ സിസിടിവികൾ വയ്ക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഉടമസ്ഥർ ഇല്ലാതെ തന്നെ തുറന്ന് പ്രവർത്തിക്കുന്ന കടകൾ പോലും ഇന്നും പലയിടങ്ങളിലും ഉണ്ടെന്നത് നമ്മളിൽ പലർക്കും അവിശ്വസനീയമായ കാര്യമാണ്. ഇപ്പോഴിതാ വിശ്വാസത്തിന്മേൽ തുറന്ന് പ്രവർത്തിക്കുന്ന മിസോറാമിലെ ചില കടകളും അവയുടെ വിശേഷങ്ങളുമാണ് ഏറെ കൗതുകമാകുന്നത്.

കടനിറയെ വസ്തുക്കൾ, ആവശ്യക്കാർ വരുന്നു.. സാധനം തിരഞ്ഞെടുക്കുന്നു..പണം പെട്ടികളിൽ നിക്ഷേപിക്കുന്നു, തിരികെ പോകുന്നു…ഇങ്ങനെ കട ഉടമയുടെ സാന്നിധ്യം ഇല്ലാതെ തന്നെ വിശ്വാസത്തിന്റെ പുറത്ത് മാത്രം പ്രവർത്തിക്കുന്ന നിരവധി കടകളാണ് മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിൽ നിന്നും ഏകദേശം ഒന്നര മണിക്കൂർ അകലെയുള്ള ഈ ഗ്രാമത്തിലുള്ളത്.

മീസോ സംസ്കാരത്തിന്റെ ഭാഗമാണ് ഈ കച്ചവട രീതി. കടയുടമകളുടെ സാന്നിധ്യമില്ലാതെ കടകൾ തുറക്കുന്ന ഈ പാരമ്പര്യത്തെ എൻഗ-ലൂ-ഡാവർ എന്നാണ് അവർ വിളിക്കുന്നത്. മിസോറാമിലെ ജനങ്ങൾ പരസ്പരം പുലർത്തുന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഈ കച്ചവട മാർഗം. വർഷങ്ങളായി ഈ ആചാരത്തിന്റെ പേരിൽ ഏറെ പ്രശസ്തമാണ് ഈ നഗരം. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യം വന്നപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു ഈ ഗ്രാമവും ഇവിടുത്തെ മനോഹരമായ ആചാരങ്ങളും.

Read also: ജല്ലിക്കെട്ട് കാളകൾക്കൊപ്പം അപ്പാനി ശരത്; ശ്രദ്ധനേടി സാഹസീക പരിശീലന ചിത്രങ്ങൾ

അതേസമയം മിസോറാമിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നന്മയുടെ പ്രതീകങ്ങളായ സത്യസന്ധതാ സ്റ്റോറുകൾ ഉണ്ടത്രേ.

Story Highlights:Mizoram has shops without shopkeepers, it’s all about keeping faith in humanity