മുഖക്കുരുവിനും മുടികൊഴിച്ചിലിനും വേപ്പില കൊണ്ടൊരു പരിഹാരം

March 17, 2021
neem water to get rid of acne and hair fall

ഇന്ന് മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലും മുഖക്കുരുവും. മുഖം മനസിന്റെ കണ്ണാടി എന്നാണല്ലോ പറയുന്നത്. അതുകൊണ്ടുതന്നെ മുഖത്ത് ഉണ്ടാകുന്ന പാടുകളും, മുഖക്കുരുവും, ബ്ലാക്ക് സർക്കിൾസുമെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ വലിയ വെല്ലുവിളികളായി മാറാറുണ്ട്. അതിനൊപ്പം തന്നെ മുടിയുടെ സംരക്ഷണവും ഇന്ന് വലിയ വെല്ലുവിളിയാണ്. എന്നാൽ ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമാണ് വേപ്പില.

ചർമ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഒരുപോലെ പരിഹാരമാകുന്ന പ്രകൃതിദത്ത മാർഗങ്ങളിൽ ഒന്നാണ് വേപ്പില. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, തലയിലെ താരൻ, മുടികൊഴിച്ചിൽ എന്നിവയ്‌ക്കൊക്കെ പരിഹാരമായി പല ആയുർവേദ ആചാര്യന്മാരും നിർദ്ദേശിക്കുന്നതാണ് വേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിയ്ക്കുന്നത്. പനി, അലർജി, വിരശല്യം, മുഖക്കുരു, ശരീരദുർഗന്ധം എന്നിവയ്ക്കും പരിഹാരമായി വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്.

Read also:അഭ്യാസപ്രകടനങ്ങൾ അതിരുകടക്കുമ്പോൾ; ഓടുന്ന വാഹനത്തിന് മുകളിൽ പുഷ് അപ്പ് ചെയ്ത് യുവാവ്, കർശന നടപടിയുമായി പൊലീസ്

മുഖക്കുരു, വരണ്ട ചർമ്മം എന്നിവയുള്ളവരും വേപ്പില വെള്ളം സ്ഥിരമായി ഉപയോഗിക്കേണ്ടതുണ്ട്. വേപ്പില ഇട്ട് തിളപ്പിച്ച ശേഷം വെള്ളം നന്നായി തണുക്കാൻ അനുവദിക്കുക. അതിന് ശേഷം ആ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതിനൊപ്പം വേപ്പിലയിട്ട വെള്ളത്തിൽ ആവി പിടിക്കുന്നതും മുഖസൗന്ദര്യത്തിന് ഉത്തമമാണ്. വേപ്പില ഉപയോഗിക്കുന്നത് എല്ലാവിധ ചർമ്മ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും. എന്നാൽ മുഖത്തിന്റെ നിറം വർധിപ്പിക്കാൻ വേപ്പില അത്ര ഉപയോഗപ്രദമല്ല.

Story highlights:neem water to get rid of acne and hair fall