അഭ്യാസപ്രകടനങ്ങൾ അതിരുകടക്കുമ്പോൾ; ഓടുന്ന വാഹനത്തിന് മുകളിൽ പുഷ് അപ്പ് ചെയ്ത് യുവാവ്, കർശന നടപടിയുമായി പൊലീസ്

March 17, 2021

അതിരുകടന്നുള്ള അഭ്യാസപ്രകടനങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകും. ഇത്തരം നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ സ്റ്റാറാകാനും കാഴ്ചക്കാരെ നേടാനുമൊക്കെ ഇത്തരത്തിൽ അപകടം നിറഞ്ഞ വിഡിയോകൾ ചിത്രീകരിച്ച് വലിയ ദുരന്തങ്ങളിലേക്ക് ചെന്നുചാടുന്നവരെയും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുഷ് അപ്പ് ചെയ്ത് പണി കിട്ടിയ ഒരു യുവാവാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.

പുഷ് അപ്പ് ചെയ്ത് പണി കിട്ടി എന്ന് പറയുമ്പോൾ അതൊരു സാധാരണ പുഷ് അപ് അല്ല. റോഡിൽവെച്ചാണ് ഈ യുവാവ് പുഷ് അപ് ചെയ്തത്. അതും ഓടുന്ന വാഹനത്തിന്റെ മുകളിൽ കയറി അതിസാഹസീകമായാണ് ഈ യുവാവിന്റെ പ്രകടനം. യുവാവ് തന്നെയാണ് ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതും. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ യുവാവിന്റെ അഭ്യാസപ്രകടനങ്ങളുടെ വിഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കളികാര്യമായത്.

Read also: കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

ഉത്തർപ്രദേശ് ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപെട്ട ഈ അതിസാഹസീക വിഡിയോ ഉപയോഗിച്ച് ‘ട്രാഫിക് ബോധവത്കരണ വിഡിയോ’ തയാറാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. വാഹനം ഓടിക്കുന്നതിടെ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് കുറ്റകരമാണെന്നും, ഇത് ജീവനുതന്നെ ഭീഷണിയാണെന്നും പറഞ്ഞാണ് ബോധവത്കരണ വിഡിയോ തയാറാക്കിയിരിക്കുന്നത്. ‘പുഷ് അപ്പുകൾ നിങ്ങളെ നിയമത്തിന് മുന്നിലെത്തിക്കും, ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കു’ എന്ന ക്യാപ്‌ഷനോടെയാണ് ട്രാഫിക് പൊലീസ് ബോധവത്കരണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also:നിർഭാഗ്യം നിറഞ്ഞ നാലാം നമ്പർ; കൗതുകമായ ചില വിശ്വാസങ്ങൾ

അതേസമയം വിഡിയോയുടെ അവസാനം ക്ഷമാപണം നടത്തുന്ന യുവാവിനെയും കാണുന്നുണ്ട്. ‘താൻ ചെയ്തത് വളരെ അപകടം നിറഞ്ഞ അഭ്യാസം ആണെന്നും ഇനി മേലിൽ ഇതാവർത്തിക്കില്ലെന്നും യുവാവ് പറയുന്നുണ്ട്. ഇയാൾക്ക് പിന്നിൽ അഭ്യാസപ്രകടനം നടത്താൻ ഉപയോഗിച്ച സ്കോർപിയോയും കാണാം. അതേസമയം ഓടുന്ന വാഹനത്തിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്നും വിഡിയോയിൽ പൊലീസ് പറയുന്നുണ്ട്.

Story highlights:man doing push ups on a moving vehicle

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!