സ്കൂട്ടർ യാത്രക്കിടെ അപ്രതീക്ഷിതമായി തലയിലേക്ക് തേങ്ങ; ദൃശ്യങ്ങൾ പഠിപ്പിക്കുന്നത് വലിയൊരു പാഠമെന്ന് സോഷ്യൽ മീഡിയ

June 29, 2022

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പും പൊലീസുമൊക്കെ നിയമങ്ങൾ കർശനമാക്കുന്നുണ്ട്. ഇരുചക്രവാഹങ്ങളിൽ യാത്രചെയ്യുന്നവർ നിർബദ്ധമായും ഹെൽമറ്റ് ധരിക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധനപ്പെട്ട ഒരു നിയമം. എന്നാൽ ഇത് പലരും ശ്രദ്ധിക്കാറില്ല. ഇപ്പോഴിതാ ഹെൽമറ്റ് ധരിച്ചതിനാൽ ഒഴിവായ വലിയൊരു അപകടത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടർ യാത്രക്കാരിയുടെ മുകളിലേക്ക് അപ്രതീക്ഷിതമായാണ് തേങ്ങ വീണത്, സ്കൂട്ടറിന്റെ പിന്നിൽ ഇരിക്കുന്ന യുവതിയുടെ തലയിലേക്കാണ് തേങ്ങ വീണത്. തേങ്ങ വീണയുടൻ യുവതി സ്കൂട്ടറിൽ നിന്നും താഴേക്ക് വീഴുന്നതും ഹെൽമറ്റ് തെറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഉടൻതന്നെ ആളുകൾ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുന്നതും യുവതിയെ സഹായിക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം ഭാഗ്യം കൊണ്ട് മാത്രമാണ് ഈ യുവതി രക്ഷപെട്ടതെന്നും ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായതെന്നുമാണ് ഡോക്റുമാരും പറയുന്നത്.

സ്കൂട്ടറിന്റെ പിന്നാലെ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡ് കാമറയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. അതേസമയം ഈ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് സ്കൂട്ടർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം എന്ന അഭ്യർത്ഥനയുമായി എത്തുന്നത്. ഇത് പലർക്കുമൊരു പാഠമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഒരുപാടുണ്ട്.

Read also: സ്വപ്നംകണ്ട ദ്വീപിൽ വിവാഹിതരാകാനെത്തിയവർക്ക് ലഗേജ് നഷ്ടപ്പെട്ടു; വിവാഹം നടത്താൻ ഒരു നാട് മുഴുവൻ ഒത്തുചേർന്നു- ഉള്ളുതൊട്ട അനുഭവം

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നത് ഒരു പരിധിവരെ അപകടങ്ങളുടെ ആഘാതം കുറയാൻ കാരണമാകും. എന്നാൽ ഗതാഗത വകുപ്പിന്റെ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തവരും നിരവധിയുണ്ട് ഇപ്പോഴിതാ ഇത്തരക്കാർക്ക് മുഴുവൻ വലിയൊരു സന്ദേശം കൂടി പകരുകയാണ് ഈ വിഡിയോ.

Story highlights: Freak accident video of Woman falls from scooter after coconut drops on her head

Woman falls off scooter after coconut drops on her head in freak accident