“ജനങ്ങളുടെ മുന്പില് വോട്ടിനുവേണ്ടി യാചിച്ചുനിന്നവരുടെ ഭാവവും രൂപവും മാറും”: മാസ് ഡയലോഗുമായി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്

മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വണ്‍. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന് എന്നാണ് കഥാപാത്രത്തിന്റെ പേര്.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് വണ്‍ സിനിമയിലെ ചെറിയൊരു രംഗം. മമ്മൂട്ടിയുടെ ഒരു തകര്‍പ്പന്‍ ഡയലോഗാണ് ഈ രംഗത്തിലെ പ്രധാന ആകര്‍ഷണം. അതേസമയം മികച്ച ഒരു രാഷ്ട്രീയ ചിത്രമായാണ് വണ്‍ പ്രേക്ഷകരിലേക്കെത്തുന്നതെങ്കിലും ബന്ധങ്ങളുടെ ആഴവും പരപ്പും പ്രതിഫലിക്കുന്ന ചില വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര് ആണ്. ലേണിങ് ആപ്ലിക്കേഷനായ XYLEM ആണ് ചിത്രത്തിന്റെ എഡ്യുക്കേഷ്ണല്‍ പാര്‍ട്ണര്‍.
ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, നിമിഷ സജയന്, സിദ്ദിഖ്, മാത്യു തോമസ്, സലീം കുമാര്‍, ജഗദീഷ്, ബാലചന്ദ്രമേനോന്, അലന്‍സിയര്‍, ഇഷാനി കൃഷ്ണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Story highlights: One Movie Promo Teaser