മരണം കവര്‍ന്നെടുത്ത ഇര്‍ഫാന്‍ ഖാന്റെ വസ്ത്രം ധരിച്ച് മകനെത്തി; അച്ഛന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങാന്‍: വിഡിയോ

March 30, 2021
Irrfan Khan's son wearing clothes of his father to accept awards

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കാറ്. ശരിയാണ് അത്രമേല്‍ പ്രിയപ്പെട്ടവരെ മരണം പെട്ടെന്നങ്ങ് കവര്‍ന്നെടുക്കാറുമുണ്ട്. ഒരുപാട് കഥാപാത്രങ്ങള്‍ ഇനിയും അനശ്വരമാക്കാന്‍ കെല്‍പ്പുള്ള നടനായിരിക്കെയാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ മരണം കൊണ്ടുപോയത്. കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും അതുല്യ കലാകാരന്റെ ഓര്‍മകള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു ചലച്ചിത്രലോകത്ത്.

ശ്രദ്ധ നേടുകയാണ് മരണാനന്തരം ഇര്‍ഫാന്‍ ഖാന് ലഭിച്ച പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ മകന്റെ ചിത്രങ്ങളും വിഡിയോയും. 2021 ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലാണ് അച്ഛന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മകന്‍ ബബില്‍ എത്തിയത്. അതും ഇര്‍ഫാന്‍ ഖാന്റെ വസ്ത്രം ധരിച്ച്. ഇന്‍ഡിഗോ പോള്‍ക്ക ഡോട്ട് കുര്‍ത്തയും പ്രിന്‍ഡ് ജാക്കറ്റുമായിരുന്നു അവാര്‍ഡ് വേദിയിലെത്തിയ ബബിലിന്റെ വേഷം. 2017-ലെ ഒരു ഫാഷന്‍ ഷോയില്‍ ഇര്‍ഫാന്‍ ഖാന്‍ ധരിച്ച വസ്ത്രമാണിത്. അമ്മയാണ് ബബിലിനെ ഒരുക്കിയത്.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് ഇര്‍ഫാന്‍ ഖാന് ലഭിച്ചത്. അംഗ്രേസി മീഡിയം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഇര്‍ഫാന്‍ ഖാനാണ്്. 2020 ഏപ്രില്‍ 29 നാണ് ഇര്‍ഫാന്‍ ഖാനെ മരണം കവര്‍ന്നെടുത്തത്.

Story highlights: Irrfan Khan’s son wearing clothes of his father to accept awards