‘ഉറുമിയുടെ പത്താം വാർഷികത്തിൽ വീണ്ടും സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നിൽ’- സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരൻ നായകനായി 2011ൽ ചിത്രമാണ് ഉറുമി. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ്, പ്രഭുദേവ, ജനീലിയ ഡിസൂസ, ആര്യ, നിത്യ മേനോൻ, വിദ്യ ബാലൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം പത്തുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പിതാവിനെ വധിച്ച വാസ്കോ ഡാ ഗാമയോട് പ്രതികാരം ചെയ്യാനെത്തിയ കേളു നായർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയത്. ചിത്രത്തിന്റെ പത്താം വാർഷികത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.
‘ജീവിതകാലം മുഴുവൻ ഓർമ്മിക്കുന്ന സിനിമയ്ക്കും ഇതിഹാസ ഷൂട്ടിംഗ് അനുഭവത്തിനും 10 വയസ്’- പൃഥ്വിരാജ് കുറിക്കുന്നു. അതേസമയം, പത്തുവർഷത്തിനു ശേഷം സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നിൽ ഇന്നുമുതൽ നിൽക്കുകയാണെന്നും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു. ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും വാസ്കോ ഡാ ഗാമയെയും അദ്ദേഹത്തിന്റെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ചുമാണ്. സിനിമയിൽ വളരെ പ്രധാന വേഷം പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്.
Read More: ദുൽഖർ സൽമാന്റെ ആദ്യ പോലീസ് വേഷം; ‘സല്യൂട്ട്’ ടീസർ ഏപ്രിൽ നാലിന്
2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.
Story highlights- prithviraj about urumi movie