‘മക്കൾ വിജയികളും സന്തുഷ്ടരുമാണെന്ന് കാണാൻ ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാ പിതാക്കന്മാർക്കും ഈ മഹത്തായ നിമിഷം സമർപ്പിക്കുന്നു’- പ്രിയദർശൻ

March 25, 2021

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം മലയാളത്തിന് പൊന്നിൻ തിളക്കമാണ് സമ്മാനിച്ചത്. പതിനൊന്ന് അവാർഡുകളാണ് മലയാളം സ്വന്തമാക്കിയത്. സംവിധായകൻ പ്രിയദർശനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും ആഹ്ലാദകരമായ ദിവസമായിരുന്നു, കാരണം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരക്കാർ – അറബിക്കടാലിന്റെ സിംഹം’ മൂന്ന് ദേശീയ അവാർഡുകൾ നേടി. അതേ ചിത്രത്തിന് മികച്ച സ്‌പെഷ്യൽ ഇഫക്റ്റുകൾക്കുള്ള പുരസ്കാരം മകൻ സിദ്ധാർത്ഥ് നേടിയതിനാൽ പ്രിയദർശൻ ഒരു പിതാവെന്ന നിലയിൽ അങ്ങേയറ്റം അഭിമാനത്തിലാണെന്ന് പറയുകയാണ്.

‘ഏതൊരു പിതാവിനും കുട്ടികൾ തിരഞ്ഞെടുത്ത പ്രവർത്തനരംഗത്തെ മികവിന് അംഗീകാരം ലഭിക്കുന്നത് കാണുന്നത് അഭിമാനകരമായ നിമിഷമാണ്’- പ്രിയദർശൻ തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. ‘തന്റെ മക്കൾ വിജയികളും സന്തുഷ്ടരുമാണെന്ന് കാണാൻ ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാ പിതാക്കന്മാർക്കും ഈ മഹത്തായ നിമിഷം സമർപ്പിക്കുന്നു. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ടീം മരക്കാറിനും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.’- പ്രിയദർശന്റെ വാക്കുകൾ.

Read More: ‘നല്ലൊരു മനുഷ്യനാണ്, അങ്ങനെയൊരു ഹീറോയെ ഞാൻ കണ്ടിട്ടില്ല..’- കുട്ടി ജയന്മാരിലൂടെ പ്രിയനടന്റെ ഓർമ്മകൾ പങ്കുവെച്ച് സീമ

‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ പ്രിയദർശന്റെ സ്വപ്ന പദ്ധതിയാണ്. മാത്രമല്ല, ഒന്നിച്ച് കരിയർ ആരംഭിച്ച രണ്ടു സുഹൃത്തുക്കളാണ് പ്രിയദർശനും മോഹൻലാലും. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മരക്കാറിനായുള്ള മലയാളികളുടെ കാത്തിരിപ്പും ആവേശത്തോടെയാണ്. മെയ് 13നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Story highlights- priyadarshan about his son