വിക്രം നായകനാകുന്ന ‘കോബ്ര’യിൽ സ്റ്റൈലിഷായി റോഷൻ മാത്യു- ശ്രദ്ധനേടി പോസ്റ്റർ

March 22, 2021

മലയാള സിനിമയിലെ പുതിയ താരോദയങ്ങളിൽ ശ്രദ്ധയനാണ് റോഷൻ മാത്യു. ‘മൂത്തോൻ’, ‘സീ യു സൂൺ’, കപ്പേള എന്നീ ചിത്രങ്ങളിലൂടെയാണ് റോഷൻ മാത്യു ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, തമിഴകത്തേക്കും ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. തമിഴിൽ വിക്രമിനൊപ്പം കോബ്ര എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് റോഷൻ മാത്യു കൈകാര്യം ചെയ്യുന്നത്.

‘റോഷൻ മാത്യുവിന്റെ ജന്മദിനത്തിൽ ചിത്രത്തിലെ ലുക്ക് പങ്കുവയ്ക്കുകയാണ് കോബ്ര ടീം. സിനിമയിൽ നിന്നും ചിരിക്കുന്ന മുഖവും കണ്ണുകളുമുള്ള റോഷന്റെ ചിത്രം ഇതാ..’- കോബ്ര ടീം ട്വിറ്ററിൽ കുറിക്കുന്നു. സിനിമയിൽ നിന്നുള്ള റോഷന്റെ ലുക്കും പിറന്നാൾ സ്പെഷ്യൽ പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

Read More: കാത്തിരിപ്പിന് വിരാമം; ‘കുറുപ്പ്’ ടീസർ മാർച്ച് 26ന് പ്രേക്ഷകരിലേക്ക്

ക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഇർഫാൻ പത്താൻ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രമെത്തുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

Story highlights- roshan mathew look from cobra movie