സൈന നേവാള്‍ ആയി പരിനീതി ചോപ്രയുടെ ഗംഭീര പ്രകടനം: ട്രെയിലറിന് വന്‍ വരവേല്‍പ്പ്

March 8, 2021
Saina Official Trailer Parineeti Chopra

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ് സൈന എന്ന ചിത്രത്തിലൂടെ. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

സൈന നേവാളിന്റെ ബയോപിക് ചിത്രത്തിനു വേണ്ടിയുള്ള പരിനീതിയുടെ മെയ്ക്ക്ഓവര്‍ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. സൈനയുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി പരിനീതി നടത്തിയ പരിശീലനങ്ങളും ചെറുതല്ല. സൈന നേവാളായി ഗംഭീര പ്രകടനം തന്നെയാണ് പരിനീതി കാഴ്ചവയ്ക്കുന്നതും. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും. അമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. സൈന നേവാളിന്റെ കുട്ടിക്കാലം മുതല്‍ യൗവനകാലം വരേയുള്ള ജീവിതയാത്ര ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

അതേസമയം ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ളൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സൈന. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും സൈനയാണ്. ഒളിംപിക്സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്.

2009-ല്‍ ജക്കാര്‍ത്തയില്‍ വെച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപ്പണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സൈന. സൈനയുടെ ജീവിതം പറയുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Story highlights: Saina Official Trailer Parineeti Chopra

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!