ബാഡ്‌മിന്റൺ താരം സൈന നേവാളിന്റെ ലുക്കിൽ പരിനീതി ചോപ്ര- ശ്രദ്ധനേടി ചിത്രം

November 5, 2020

ബാഡ്‌മിന്റൺ താരം സൈന നേവാളിന്റെ ബയോപിക് അണിയറയിൽ ഒരുങ്ങുകയാണ്. നടി പരിനീതി ചോപ്രയാണ് സൈനയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ,തന്റെ ലുക്കിലുള്ള പരിനീതിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സൈന.

പരിനീതി ചോപ്ര കഴിഞ്ഞ വർഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ശ്രദ്ധ കപൂറിനു പകരമായാണ് പരിനീതി സൈനയുടെ വേഷത്തിൽ എത്തിയത്. സിനിമയുടെ പ്രഖ്യാപനം മുതൽ സൈന കഠിനമായ പരിശീലനത്തിലാണ്. സൈനയെങ്ങനെയാണ് ബാഡ്മിന്റൺ കളിക്കുന്നതെന്നും കരിയറിലെ നാൾവഴികളുമെല്ലാം ചിത്രത്തിൽ അവതരിപ്പിക്കും.

ചിത്രം തികച്ചും അനുയോജ്യമാണ് എന്ന് ഉറപ്പിച്ച ശേഷമാണ് പരിനീതി സിനിമയിലേക്ക് എത്തിയത്. ബാഡ്മിന്റൺ പരിശീലിപ്പിക്കാനും മറ്റുമായി ഒരു മികച്ച ഫിസിയോ ടീമിനെയും ലോകോത്തര കളിക്കാരെയും അണിയറപ്രവർത്തകർഒരുക്കിയിരുന്നു. സൈന എങ്ങനെ കളിക്കുന്നു എന്നറിയാൻ കളിച്ച എല്ലാ മത്സരങ്ങളും പരിനീതി കണ്ടിരുന്നു.

Read More: പഠിക്കാൻ പണം വേണ്ട, പകരം തേങ്ങയും മുരിങ്ങയിലയും മതി- വ്യത്യസ്ത ആശയവുമായി ഒരു കോളേജ്

ഹോളിവുഡ് ചിത്രമായ ‘ദി ഗേൾ ഓൺ ദി ട്രെയിൻ’ റീമേക്കിലും പരിനീതി അഭിനയിക്കുന്നുണ്ട്. അതേസമയം, കഠിനമായ ഷോട്ടുകൾ ചിത്രീകരിക്കാൻ ബോഡി ഡബിൾ ഉപയോഗിക്കില്ലെന്ന് പരിനീതി നേരത്തെ തന്നെ പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടെ നടിയുടെ തോളിന് പരിക്കേറ്റിരുന്നു. പരിക്കിന് ശേഷവും മുംബൈയിലെ രാം‌ഷെത്ത് താക്കൂർ ഇന്റർനാഷണൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 15 ദിവസത്തോളം താരം ബാഡ്മിന്റൺ പരിശീലിച്ചിരുന്നു.

Story highlights- Saina Nehwal shares Parineeti Chopra’s look from her biopic