ബോക്‌സിംഗ് റിംഗിൽ വേറിട്ട ലുക്കിൽ ആര്യ- ശ്രദ്ധനേടി ‘സർപാട്ട പരമ്പരൈ’ ടീസർ

March 29, 2021

ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സർപാട്ട പരമ്പരൈയുടെ ടീസർ എത്തി. ബോക്‌സിംഗ് റിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് ആര്യ എത്തുന്നത്. ജോൺ കൊക്കാനാണ് ആര്യയുടെ വില്ലനായി ചിത്രത്തിൽ എത്തുന്നത്. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ സർപാട്ട പരമ്പരൈയിൽ എത്തുന്നത്.

സിനിമയുടെ സംവിധായകനും സഹ നിർമാതാവുമാണ് പാ രഞ്ജിത്ത്. ആര്യയ്ക്ക് പുറമെ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം 2021ൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വടക്കൻ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിംഗ് മത്സരങ്ങളെ ആസ്പദമാക്കിയാണ് സർപാട്ട പരമ്പരൈ ഒരുക്കിയിരിക്കുന്നത്. മദ്രാസ്, കബാലി, കാല എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സർപാട്ട പരമ്പരൈ.

Read More: ഇതാണ് മുഖ്യമന്ത്രി…ഇതാവണം മുഖ്യമന്ത്രി; കേരളക്കര നെഞ്ചിലേറ്റിയ ജനനേതാവ്- വൺ റിവ്യൂ

വെമ്പുലി എന്ന കഥാപാത്രമായി ജോൺ കൊക്കൻ എത്തുമ്പോൾ വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും വേഷമിടുന്നു. ജി മുരളിയാണ് ഛായാഗ്രഹണം.സന്തോഷ് നാരായണൻ സംഗീത സംവിധാനം. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും.

Story highlights- sarapaatta parambarai teaser